Thursday 11 April 2013

എപ്പോഴും കവിത



എന്റെ മനസ്സിൻ വയലോരങ്ങളിൽ എപ്പോഴും കവിത
ഒരുമഴയെങ്ങാൻ വന്നാൽ കവിത നിന്നാൽ കവിത
വന്നീലെങ്കിലും അപ്പോഴും കവിത

എന്റെ മനസ്സിൻ ശ്യാമാരണ്യം ഉറങ്ങും നേരത്തും
വെള്ളിവെളിച്ച ചീളുകളേന്തി വിളിയ്ക്കുന്നു കവിത

എന്റെ മനസ്സിൻ തെളിവാനങ്ങളിൽ എപ്പോഴും കവിത
ഒരു കാറ്റെങ്ങാൻ തൊട്ടാൽ കവിത വിട്ടാൽ കവിത
തൊട്ടീലെങ്കിലും അപ്പോഴും കവിത..

 
എന്റെ മനസ്സിൻ (Click here to download)
കവിത:എപ്പോഴും കവിത
രചന: പി. മധുസൂദനൻ
ആലാപനം: വി.കെ. ശശിധരൻ

11 comments:

  1. ഏവർക്കും ശുഭദിനാശംസകൾ!

    ReplyDelete
  2. കവിതാമയം!
    ആശംസകള്‍

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
    Replies
    1. ഓഫീഷ്യല്‍ സൈറ്റില്‍ നിന്നാണ് അഭിപ്രായം പറഞ്ഞതെന്ന് മുകളിലെ പേര് കണ്ടപ്പോഴാണ് മനസ്സിലായത്. ഞാന്‍ തുമ്പി.അതെന്റെ ഡി.ഡി. ആണ് സോറി.

      Delete
  4. മഴയില്ലെങ്കിലും ,മഴയായ് പെയ്തിറങ്ങും കവിതേ ...ആശ്വാസദായിനീ...

    ReplyDelete
  5. നിറഞ്ഞുതുളുമ്പി കവിത

    ReplyDelete
  6. കവിതയായ് വന്നു തുളുമ്പി...

    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete

  7. എന്റെ മനസ്സിൻ ശ്യാമാരണ്യം ഉറങ്ങും നേരത്തും
    വെള്ളിവെളിച്ച ചീളുകളേന്തി വിളിയ്ക്കുന്നു കവിത

    ReplyDelete
  8. ഏവർക്കും കവിത ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം.. നന്ദി!

    ReplyDelete
  9. എപ്പോഴും കവിത...nice

    ReplyDelete