Sunday 21 April 2013

ഒമ്പതാം പാഠം



പാഠം പടിച്ചിടം കൂട്ടുകാരെ
പാടം മറഞ്ഞു പറ മറിഞ്ഞു
പാടുപെട്ടുണ്ണുന്ന കാലവും മാഞ്ഞുപോയ്
പാതവക്കത്തെ മരത്തണൽ മാഞ്ഞുപോയ്
നേരം ഇരുണ്ടു വരുന്ന നേരം
പാടത്ത് തേക്കുപാട്ടൂർന്ന കാലം
നല്ലതു നല്ലപോൽ നല്ല നിലങ്ങളിൽ
നട്ടു നനച്ച് പുലർന്ന കാലം
ഒന്നാം കാലത്ത് ഓണനിലാവത്ത്
ഒച്ചയിലാതിര പാട്ടു വന്നു
രണ്ടാം കാലത്ത് രാമനു രാവണ
രാമായണക്കഥ കൂട്ടു വന്നു
മൂന്നാം കാലത്ത് മുക്കുറ്റി പൂക്കുന്ന
മുറ്റത്ത് കറ്റ മെതിച്ചുണർന്നു
നാലാം കാലത്ത് നട്ടു നനച്ചൊരു
നാരകം പൂത്തു നിലാവു പൂത്തു
അഞ്ചാം കാലത്ത് കാരയും ഞാറയും
കാറൽ കടുപ്പു കടിച്ചിറക്കി
ആറാം കാലത്ത് പാറയിൽ കേറി-
നിന്നസ്തമയം കണ്ടു കപ്പൽ കണ്ടു
പുസ്തകതാളിലെ ചെമ്പരുന്താകാശ-
ത്തട്ടിനു താഴെ പറന്നു കണ്ടു
റാകി പറക്കുന്നു ചെമ്പരുന്തേ
നീയുണ്ടു മാമാങ്ക വേല കണ്ടോ
ഏഴാം കാലത്ത് കൂട്ടുകാരാടൊത്തൊ-
രാറ്റിൻ കയത്തിൽ കുളിച്ചിറങ്ങി
എട്ടാം കാലത്ത് കുട്ടിയും കോലും
കിളിത്തട്ട് വട്ടു കളിച്ചുറഞ്ഞു
കാരകരപ്പഴം കസ്തൂരി മാമ്പഴം
കൈകൊണ്ട് തൊട്ടാലതീന്തിയീന്തിപ്പഴം
ഒമ്പതാം കാലത്ത് ഒരു കൊടുങ്കാറ്റടിച്ച്
എന്റെ കിനാവിൻ കുലം മുടിഞ്ഞു
പത്താം കാലമിതിക്കാലം നാം
ഒച്ചയനക്കമൊളിച്ചു വെച്ചു
മുറ്റമിടുങ്ങിയ പൊത്തുകളിൽ
വർണ്ണപ്പെട്ടിയിൽ നാട്ടു തനിമ കണ്ടു
അത്തം കണ്ടാതിരനൃത്തം കണ്ടു
ഒപ്പം പുതിയപലതുകണ്ടു
കണ്ടുകണ്ടങ്ങിനെ അങ്ങിരിയ്ക്കുന്നു നാം
കണ്ടില്ല നമ്മിലെ നമ്മെ മാത്രം
പാഠം പടിച്ചിടം കൂട്ടുകാരെ
ഒരു പാഠം പഠിയ്ക്കുന്ന കാലം വരെ

 
പാഠം പടിച്ചിടം (Click here to download)
കവിത: ഒമ്പതാം പാഠം
രചന: മുരുഗൻ കാട്ടാക്കട
ആലാപനം: മുരുഗൻ കാട്ടാക്കട

10 comments:

  1. ഏവർക്കും ശുഭദിനാശംസകൾ..!

    ReplyDelete
  2. ഇത് കേൾക്കാൻ പറ്റുന്നില്ല

    ReplyDelete
    Replies
    1. ഡൗൺലോഡ് ചെയ്ത് കേൾക്കൂ.. ചിലപ്പോൾ വിഡ്ജറ്റിലെ എന്തെങ്കിലും പ്രോബ്ലമായിരിയ്ക്കും. നന്ദി!

      Delete
  3. കേള്‍ക്കാന്‍ പറ്റുമോ എന്ന് നോക്കട്ടെ
    അതിനുമുമ്പ് ആശംസകളറിയിക്കാം

    ReplyDelete
  4. ഭാവതീവ്രമായ മനോഹരമായൊരു കവിത.
    ആലാപനവും നന്നായി.
    കവിയ്ക്കും,കൊച്ചുമുതലാളിക്കും ആശംസകള്‍

    ReplyDelete
  5. കണ്ടില്ല നമ്മിലെ നമ്മെ മാത്രം

    ReplyDelete
  6. "കണ്ടുകണ്ടങ്ങിനെ അങ്ങിരിയ്ക്കുന്നു നാം
    കണ്ടില്ല നമ്മിലെ നമ്മെ മാത്രം..."

    ReplyDelete
  7. കണ്ടില്ല നമ്മിലെ നമ്മെ മാത്രം
    പാഠം പടിച്ചിടം കൂട്ടുകാരെ

    ReplyDelete
  8. കുട്ടിക്കവിതയുടെ മട്ടുളള ഒരു വലിയ കവിത...

    ReplyDelete
  9. ഏവർക്കും കവിത ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം.. നന്ദി!

    ReplyDelete