Sunday 28 April 2013

സുഭദ്ര



അഗ്നിസത്യങ്ങള്‍ക്കു ബലിയല്ല നീ
നഗ്നപാപങ്ങള്‍ക്കു നദിയല്ല നീ
അശ്വവേഗങ്ങള്‍ക്കൊരിരയല്ല
കാലങ്ങളശ്രുകൊണ്ടെഴുതേണ്ട കഥയല്ല നീ
അശ്രുകൊണ്ടെഴുതേണ്ട കഥയല്ല നീ
നിന്നെ ഞാനറിയുന്നു ഭദ്രേ
നിന്‍ നേരിലെരിയുന്നു രുദ്രേ

വെള്ളിമേലാവേറുമിന്ദ്രമോഹങ്ങള്‍തന്‍
പള്ളിയറ നിന്നെ മോഹിച്ചു
കുലമഹിമ ചിതല്‍‌തിന്ന നാലുകെട്ടറയിലെ
കുരുതിയ്ക്കു നിന്നെത്തളച്ചു
മനുമന്ത്രവാദികളുഴിഞ്ഞ പന്തങ്ങളാല്‍
ദേവിയായ് നീ ദേവദാസിയായി
നിന്‍റെ ചുടുചോര പുരുഷന്നു രതിപുഷ്പമായ്
ചുടുകണ്ണുനീര്‍ത്തുള്ളി കവിദുഃഖമായ്
നിന്നെ ഞാനറിയുന്നു ഭദ്രേ
നിന്‍ നേരിലെരിയുന്നു രുദ്രേ

പരിചയും വാളും നിനക്കു നീ മാത്രം
ഇനി ഒരു വിഗ്രഹത്തിന്‍റെ മൗനമല്ല
മണ്ണിനിമകളില്‍പ്പിടയും വിഷാദമല്ല
പുറ്റുമൂടുന്നൊരീ കോലകപ്പുരകളില്‍
രുദ്രതാളം നീ പടര്‍ത്തും, ജീവന്‍റെ
ഭദ്രസംഗീതം നിറയ്ക്കും...

 
അഗ്നി സത്യങ്ങൾക്ക് (Click here to download)
കവിത: സുഭദ്ര
രചന: മധുസൂദനൻ നായർ
ആലാപനം: മധുസൂദനൻ നായർ

7 comments:

  1. 1997ൽ ഇറങ്ങിയ കുലം എന്ന സിനിമയിൽ സുഭദ്ര എന്ന കവിത മധുസൂദനൻ നായർ തന്നെ ആലപിച്ചിരിയ്ക്കുന്നു. ഏവർക്കും ശുഭദിനാശംസകൾ..! നന്ദി!

    ReplyDelete
  2. ഒരുപാട് ഇഷ്ടമായി

    ശുഭാശംസകൾ...

    ReplyDelete
  3. കവിതയും,ആലാപനവും ഹൃദ്യമായി.
    ആശംസകള്‍

    ReplyDelete
  4. മധുസൂദനൻ നായർ സാറിന്റെ മനോഹരമായ ആലാപനം ...

    ReplyDelete
  5. ഏവർക്കും കവിത ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം.. നന്ദി!

    ReplyDelete
  6. നിന്നെ ഞാനറിയുന്നു ഭദ്രേ
    നിന്‍ നേരിലെരിയുന്നു രുദ്രേ
    എന്നെന്നേക്കും...എൻ ഭദ്രേ..!

    ReplyDelete