Sunday 26 May 2013

നിരാലംബൻ



സുഖമുള്ളതാണെനിയ്ക്കെല്ലാ ദിനങ്ങളും
കരയുമ്പോഴാണെനിയ്ക്കാത്മസുഖം
ഒറ്റയ്ക്കിരുവാൻ സങ്കടത്തീയ്ക്കുമേൽ
വെട്ടിത്തിളയ്ക്കുവാനേറെയിഷ്ടം
കണ്ണീരിനോട് ഞാനിപ്പോൾ പിണക്കമാണ്
ഒറ്റിക്കൊടുക്കുവോനാണ് കണ്ണീർ
കയ്യിൽ നിന്നൂർന്ന പൂ പൊയ്കയിൽ നീന്തുന്ന
കണ്ട് കരഞ്ഞിടും കുട്ടിപോലെ
വർണ്ണങ്ങൾ ഊർന്നുപോകുന്നതും നോക്കി ഞാൻ
മിണ്ടാതിരിയ്ക്കയാണിന്ന് വീണ്ടും
അപ്പോൾ എന്നുള്ളിലെ സ്നേഹിതൻ യാചിപ്പൂ
ഒറ്റയ്ക്കിരിയ്ക്കാം ഒരല്പനേരം
വൈദ്യുതി സ്പർശമകന്നു ഞാൻ ഒറ്റയ്ക്ക്
വാതിൽ അടച്ചിരിയ്ക്കുമ്പോൾ നിരാലംബൻ
നീ അരുതാത്തത് ചെയ്തു നീ നിർമ്മവൻ
നീ വെറുക്കപ്പെടുവാനുചിതനീ വാക്കിനാൽ
നീ തീയകന്നു കരിഞ്ഞ കനൽക്കണം
നീ ഒഴുക്കെന്നോ മറന്ന മഹാനദി
ആരവം ആർത്തിരമ്പുന്നു ഞാനറിയുന്നു
ഞാൻ കൊടുതിതീർന്നുത്സവം തീർന്നൊരങ്കണം
ഞാൻ നിരാലംബൻ ആത്മശൂന്യൻ
വെറും പേരിന്നു ചലനവും വചനവും പേറുവോൻ

പുഷ്പലത വേർഷൻ (Click here to download)
സുഖമുള്ളതാണ് (Click here to download)
കവിത: നിരാലംബൻ
രചന: മുരുഗൻ കാട്ടാക്കട
ആലാപനം: പുഷ്പലത, മുരുഗൻ കാട്ടാക്കട

15 comments:

  1. ഈയിടെയിറെങ്ങിയ മുരുഗൻ കാട്ടാക്കടയുടെ ഓർമ്മമഴക്കാറ് എന്ന കവിത ആൽബത്തിൽ നിന്ന്.. ഏവർക്കും ശുഭദിനാശംസകൾ..!

    ReplyDelete
  2. ശ്രീനാഥ്26 May 2013 at 10:15

    കണ്ണീരിനോട് ഞാനിപ്പോൾ പിണക്കമാണ്
    ഒറ്റിക്കൊടുക്കുവാനാണു കണ്ണീർ
    കയ്യിൽ നിന്നൂർന്ന പൂ പൊയ്കയിൽ നീന്തുന്ന
    കണ്ട് കരഞ്ഞിടും കുട്ടിപോലെ
    വർണ്ണങ്ങൾ ഊർന്നുപോകുന്നതും നോക്കി ഞാൻ
    മിണ്ടാതിരിയ്ക്കയാണിന്ന് വീണ്ടും

    ReplyDelete
    Replies
    1. ഒറ്റിക്കൊടുക്കുവോനാണ് കണ്ണീര്‍..

      Delete
  3. ഒറ്റയ്ക്കിരിക്കാം ഒരൽപനേരം..

    ReplyDelete
  4. കേള്‍ക്കട്ടെ

    ReplyDelete
  5. "വർണ്ണങ്ങൾ ഊർന്നുപോകുന്നതും നോക്കി ഞാൻ
    മിണ്ടാതിരിയ്ക്കയാണിന്ന് വീണ്ടും..."

    ReplyDelete
  6. നല്ല കവിത.ആലാപനവും ഹൃദ്യം.

    ശുഭാശംസകൾ....

    ReplyDelete
  7. രചനയും ആലാപനവും ഹൃദ്യമായി.
    ആശംസകള്‍

    ReplyDelete
  8. ആലാപനം വളരെയിഷ്ടപ്പെട്ടു...
    ആശംസകള്‍..

    ReplyDelete
  9. ഏവർക്കും കവിത ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം.. നന്ദി.. ശുഭദിനാശംസകൾ!

    ReplyDelete
  10. നല്ല വരികള്‍...
    പക്ഷേ....
    കാട്ടാകടയുടെ എല്ലാ കവിതയുടെയും tune അതേ പടി പകര്‍ത്തിയെടുത്ത പോലെ തോന്നുന്നു

    ReplyDelete
  11. വിനീത്25 July 2013 at 12:58

    line3:സങ്കടത്തീക്കുമേല്‍
    line6: ഒറ്റികൊടുക്കുവോനാണ്

    ReplyDelete
    Replies
    1. നന്ദി!
      തിരുത്തിയിട്ടുണ്ട്..

      Delete