Saturday 15 June 2013

വീണ വിൽപ്പനക്കാരൻ



വീണ വേണോ നല്ല വീണ
അമൂല്യമാം വീണയൊന്നുണ്ടെന്റെ കയ്യിൽ
താരാട്ടു കേൾക്കാം ഉറക്കറ സംഗീതധാരയിൽ ചേർന്നു മയങ്ങാം
വിപ്ലവാവേശം ജ്വലിപ്പിച്ചു നവ്യമാം പുഷ്പനീരാളം വിരിയ്ക്കാം
കൽപ്പനാ സായൂജ്യ രത്നാകരത്തിലെ കപ്പൽകൊടിക്കൂറ കെട്ടാം
വീണ വേണോ നല്ല വീണ
അനർഘമാം വീണയുന്നെണ്ടെന്റെ കയ്യിൽ
നിൽക്കൂ സുഹൃത്തേ
ഈ ഗാനം പഠിയ്ക്കുവാൻ അല്പം ഇരുന്നിട്ടു പോകൂ
പോകുമ്പോൾ നിങ്ങളീ വീണയും കൊണ്ട് പൊയ്ക്കോളൂ
വിരോധമേയില്ല..
കാലം അനന്തമാം കാലം
അവാച്യമീയീണം ശ്രവിച്ചൊന്നു നിൽക്കും
സ്നേഹപുരസ്സരം നിങ്ങൾതൻ നെറ്റിയിൽ ഗോപികുറിച്ചുമ്മവെയ്ക്കും
അമ്മയപ്പോലെയാ മുലതരും നിങ്ങൾക്കു പിന്നെ മരണമസാധ്യം
കാലം നടക്കുന്ന വീഥിയിലൊക്കെയും കാലിടറാതെ നടക്കാം
തങ്കം വിളയുന്ന സ്വർഗ്ഗശതങ്ങളെ സ്വന്തമാക്കാൻ എന്തെളുപ്പം
വീണ വേണ്ടേ നല്ല വീണ
അനാധിയാം വീണയൊന്നുണ്ടെന്റെ കയ്യിൽ
പക്ഷിശാസ്ത്രഞ്ജന്റെ വാചാലതയല്ല
പൊട്ടിച്ചിരിയ്ക്കേണ്ട നിങ്ങൾ
അല്പം അടുത്തു നിൽക്കാമോ
പറഞ്ഞിടാമൊട്ടും വെളിവാക്കരുതേ
സത്യമാണെല്ലാം എനിയ്ക്കു ജന്മം തന്ന സർഗ്ഗസമ്പത്താണു വീണ
വിൽക്കുവാനെന്തിനായ് വന്നുവെന്നോ
ദുഃഖ ശബ്ദമാണെൻ ജീവഗാഥ
വസ്ത്രമില്ലുള്ളതുമാറ്റിക്കഴുകുവാൻ
മറ്റൊന്നുമില്ലൊന്നണിയാൻ
പട്ടിണിയണെന്റെ സ്നേഹിതാ
വീണയിൽ ഭക്ഷണം അൽപ്പവുമില്ല
എന്തേ മിഴികൾ നനഞ്ഞുവോ
 പാടില്ലയെങ്കിലും ചൊല്ലീ ക്ഷമിയ്ക്കൂ
അഞ്ചാറു നാണയതുട്ടെനിയ്ക്കേകുമോ
കണ്മണി വീണ തരാം ഞാൻ
വീണ വേണോ നല്ല വീണ
അപൂർവ്വമാം വീണയൊന്നുണ്ടെന്റെ കയ്യിൽ

 
വീണ വേണോ (Click here to download)
കവിത: വീണ വിൽപ്പനക്കാരൻ
രചന: കുരീപ്പുഴ
ആലാപനം: കുരീപ്പുഴ

7 comments:

  1. നമ്മുടെ സഹബ്ലോഗര്‍ കൂടിയായ പ്രശസ്തകവിയുടെ കവിത

    താങ്ക്സ്

    ReplyDelete
  2. ഹൃദയസ്പര്‍ശിയായ കവിതയും,ആലാപനവും.
    പ്രശസ്തകവിക്കും കൊച്ചുമുതലാളിക്കും
    ആശംസകള്‍

    ReplyDelete
  3. നല്ല കവിത. ഓഫീസില്‍ ഇരുന്ന്കേള്‍ക്കാന്‍ സാധിക്കില്ല എന്ന വിഷമം മാത്രം.

    ReplyDelete
  4. മനോഹരമായ കവിതയുടെ നെഞ്ചു തൊട്ടുള്ള ആലാപനം ...

    ReplyDelete
  5. ഏവർക്കും കവിത ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം.. നന്ദി!

    ReplyDelete
  6. maranju kidanna chila kalalaya ormakal...friendsinoppam irunnu veena vilpanakaranae cholliya nanaja ormakal..verthe kannu nanayippichu....
    thanks anilsse....

    ReplyDelete