Saturday 13 July 2013

പ്രണയവിസ്മയം



മരണമൊരു പ്രണയഗീതം മൂളി
അരികിലേയ്ക്കണയുന്ന രാവെത്ര
സംഗീത സാന്ദ്രമാണതിലൂറുമേതോ
മനോരമ്യമന്ത്രമായ് ഹൃദയം പകർത്തുന്നു
അന്ത്യയാത്രാ മൊഴി
ശലഭസൗന്ദര്യമേ നിന്റെ പറക്കലിൻ
അരികിലുണ്ടൊരു കൊച്ചു പിടയലിൻ ഉയിർമൊഴി
മാരിവില്ലിൻ വർണ്ണ വിസ്മയാകാശത്തിൽ
കാർമുകിൽ തേങ്ങുന്ന കൈപിഴയാരുടെ
വർണ്ണ മയൂരമേ നിൻ നടന ചാതു-
വിക്കന്ത്യത്തിൽ നീളെ നിലക്കിന്നിരുൾ മൊഴി
ഗഗന സഞ്ചാരമേ നിന്നെ പിരിയാതെ
ഉയരുന്ന ഗിരിതിരക്കെന്താണു പരിഭവം
അകലങ്ങൾകാട്ടി തുടിയ്ക്കുന്ന നെഞ്ചകം
പകരും മിടിപ്പിന്നുമുണ്ടിന്നപശ്രുതി
മിഴിപായ്ച് വാർങ്കുഴൽ ചുരുളു പൊക്കി
ഏതു ഹൃദയേശ സവിധം കുതിയ്ക്കുന്നു നിർജ്ജരി
നിന്റെ നീർമിഴികൾ പകരുന്നൊരുപ്പാണ്
പാഥേയമെന്നതറിയാത്ത നിയോഗമേ
വഴിയിൽ പതിയിരുന്നനുരാഗ വല്ലിപോൽ
ഇഴയുന്ന മിഴിയറ്റ സർപ്പ സൗന്ദര്യമേ
അതിമൃദുരവത്താൽ പ്രിയതരം വിളിയുമായ്
അരികിൽവന്നെതിരേൽക്കുമാനന്ദ സാരമേ
അമൃത സായൂജ്യമേ അകമൂറുവർഷമേ
അലറിയാർക്കും നാരകീയചുരുക്കമേ
ജനിയിൽ മറയ്ക്കുന്ന മൃതിയെന്ന പോലെയും
ദീപ്തിയിൽ സ്ഫന്ധിയ്ക്കുമിരുളെന്ന പോലെയും
പ്രണയത്തിലന്ദരായ് ഒഴുകുന്ന വൈരാഗ്യ-
മെവിടേയും കാണാത്ത മുക്തി പ്രകാശമേ
കുന്തിച്ചിരിപ്പാണ് വിട ചൊല്ലി കൂട്ടരോടൂ-
യിരാട്ടമില്ലാതെ കത്തിരിപ്പാണു ഞാൻ
വരുമെന്റെ തോഴിയായ് കുതിരപ്പുറത്തേറി
ഒരു നാൾ ചിരിച്ചുകൊണ്ടിവനെ പുണരുവാൻ
ഉടുജാലമലയാൾ സൂര്യസോമാദികൾ
ഗിരികാനനങ്ങളും സാന്നിധ്യമേകിടും
പ്രണയമാണൊക്കെയും അറിയാത്ത ഭാവത്തിൻ
അകലങ്ങളിൽ ചെന്നുയിർക്കുന്നപൂർവ്വത..!

വീഡിയോ വേർഷൻ:-
 
 
മരണമൊരു (Click here to download)
കവിത: പ്രണയവിസ്മയം
രചന: കൃഷ്ണൻ നടുവലത്ത്
ആലാപനം & ആവിഷ്ക്കാരം: ബാബു മണ്ടൂർ

8 comments:

  1. ഏവർക്കും ശുഭദിനാശംസകൾ..!

    ReplyDelete
  2. ശുഭദിനം സ്വാമിന്‍സ്..



    വണ്ടഫുള്‍ പോയം..!
    ഹാവെ നൈസ് ഡേ..!

    ReplyDelete
  3. കിടു കിടിലൻ വരികൾ
    വീഡിയോയും അതിലെ ശബ്ദവും കൊള്ളം

    ReplyDelete
  4. "നിന്റെ നീർമിഴികൾ പകരുന്നൊരുപ്പാണ്
    പാഥേയമെന്നതറിയാത്ത നിയോഗമേ..."

    കവിതയും ബാബു മാഷിന്‍റെ ആലാപനവും നന്നായിരിക്കുന്നു...

    ReplyDelete
  5. മനോഹരമായ കവിത.
    ആലാപനവും ഹൃദയസ്പര്‍ശിയായി.
    കൊച്ചുമുതലാളിക്ക് ആശംസകള്‍

    ReplyDelete
  6. നല്ല വരികള്‍

    ReplyDelete
  7. പ്രണയത്തിലന്ദരായ് ഒഴുകുന്ന വൈരാഗ്യ-
    മെവിടേയും കാണാത്ത മുക്തി പ്രകാശമേ
    കുന്തിച്ചിരിപ്പാണ് വിട ചൊല്ലി കൂട്ടരോടൂ-
    യിരാട്ടമില്ലാതെ കത്തിരിപ്പാണു ഞാൻ

    ReplyDelete
  8. nallavarikal.......ishtam

    ReplyDelete