Sunday 15 September 2013

മാവേലിപ്പാട്ട്



മാവേലിപ്പാട്ടിന്റെ മധുപകരൂ മുത്തശ്ശി
മണി വയറിൽ മുറിവയറിൽ ഉമ്മ തരാം മുത്തശ്ശി
നുണയാണെന്നറിയുന്നേൻ എന്നാലചെറുനുണയിൽ
അലിയുന്നുണ്ടൊരു മധുരം അത് തെല്ല് നുണഞ്ഞോട്ടെ
കള്ളമില്ല, ചതിയില്ല, കൈക്കൂലി കെണിയില്ല,
കള്ള് വിൽക്കും കടയില്ല, അത്താരി കളിയില്ല
കേറ്റുമതി ഇറക്കുമതി എം.എൽ.എമാരില്ല
വായ്ക്കരിയിൽ മണ്ണിടുവാൻ വനവേട്ടക്കാരില്ല
പഴിചാരും തൊഴിലില്ല, സമരത്തിനുവഴിയില്ല
എഞ്ചുവടിതലയുള്ള നേതാക്കന്മാരില്ല
തൊഴിലാളി തൻ തൊഴിലാൽ വളരുന്നൊരു മുതലാളി
മുതലാളി തന്നെളിമ ധനമാക്കിയ തൊഴിലാളി
ഒന്നുപോലെയെല്ലാരും വാണിടുന്നൊരക്കാലം
പുതുമഴതൻ പാട്ടൊഴുകി പാലൊഴുകി തേനൊഴുകി
വയലുകളിൽ നെൽ ചെടികൾ കനകമണി കതിർ ചൂടി
വനഭൂമികൾ വർഷത്തിൻ ഹർഷബാഷ്പം മലരാക്കി
കഥയറിയാ കന്യകമാർ  കറയില്ലാ രത്നങ്ങൾ
കണിവെള്ളരി മലരുകൾപോൽ കൈക്കൊട്ടി കളിയാടി
ഒന്നുപോലെ എല്ലാരും വാണിരുന്ന കാലത്തെ
കഥയങ്ങിനെ തുടരട്ടെ പാടുകയെൻ മുത്തശ്ശി
നീയും നിൻ പാട്ടുംതാൻ തറവാട്ടിലെ അവശേഷം
ഇന്നു നിന്റെ നെടുവീർപ്പും ഞങ്ങൾക്ക് താരാട്ട്..
ഉഴിയരിയ്ക്ക് വകയില്ല ഉമിനീരും ഉണങ്ങിപ്പോയ്
നിൻ മുലയിൽ പാലില്ല തീക്കനലായ്  എരിയുന്നേൻ
കണ്ണടച്ച ദീപത്തിൻ താഴെയിരുളിൽ ഇഴയുന്നേൻ
ജീവനനറ്റ യന്ത്രങ്ങൾക്കും ഉദകക്രിയ ചെയ്യുന്നേൻ
വേഴാമ്പൽ പക്ഷികൾ തൻ ചിറകടികൾ ദിവസങ്ങൾ
കടൽ താണ്ടാൻ വഴിയില്ല വിസനേടാൻ പണമില്ല
മലയാളിപെണ്മണിതൻ തിരുവാതിര നടനത്തിൽ
മതിമറന്നതിതസരുന്മാർ  മാവേലി ഭരിച്ചപ്പോൾ
ഇന്നുമവൾ തുടരുന്ന രംഗപൂജ രജനികളിൽ
നക്ഷത്ര ഹോട്ടലിലെ അസുരന്മാർ തണ്മുന്നിൽ
കണ്മണിയെ കാണുമ്പോൾ കൂരിരുളും നാണിപ്പൂ
കന്നിയവൾ തുള്ളുന്നു നഗ്നതൻ താളത്തിൽ
പട്ടിണിയോടരാടി തോറ്റുപായ തള്ളകയ്ക്കായ്
വിപ്ലവത്തിൻ കൊടിയേന്തി തന്തയ്ക്കായ്
ആസൂത്രണ കഥയറിയാതെ ഇടറിവീണ പിള്ളേർക്കായ്
അവൾ നർത്തനമാടുമ്പോൾ നിയമം തലപൊക്കുന്നു
അവൾ ചൊരിയും കണ്ണീരിൻ കഥയറിയാൻ ഉഴലാതെ
കൈചൂണ്ടി കളിയാക്കും കണ്ണുപൊട്ടനാം നിയമം
ഒരു തൊഴിലിൻ വഴികാട്ടും കടലാസ്സിലെ ഒപ്പിന്നായ്
ഇന്റർവ്യൂ തടവറയിൽ ഇനിയൊരുവൾ തേങ്ങുന്നു
യാതനയാം തൻ ദേഹം പൊതിയാൻ  തുണിയില്ലാതെ
ഇളയിടത്തു റാണിയവൾ ഇഴയുന്നു മേടകളിൽ
രാഷ്ട്രീയ കളരികളിൽ പങ്കുവെയ്പ്പു തുടരുന്നു
കൊട്ടുമേളം കേട്ടൊഴുകും കുട്ടികൾ ചത്തടിയുന്നു
ചെകുത്താനുണ്ടൊരു പങ്ക്, ദൈവത്തിനുമൊരു പങ്ക്
തരകന്മാർക്കൊരു പങ്ക് കളിയങ്ങനെ തുടരുന്നു..
മാവേലിപ്പാട്ടിന്റെ മധുപകരൂ മുത്തശ്ശി
മണി വയറിൽ മുറിവയറിൽ ഉമ്മ തരാം മുത്തശ്ശി
നുണയില്ലാ കാലത്തിൻ കഥനുണയെന്നറിയുന്നേൻ
ആ നുണതൻ മുലനക്കി ഞാനൊന്നു മയങ്ങട്ടെ..



കവിത: മാവേലിപ്പാട്ട്
രചന: ശ്രീകുമാരൻ തമ്പി
ആലാപനം: ശ്രീകുമാരൻ തമ്പി

8 comments:

  1. ഏവർക്കും കൊച്ചുമുതലാളിയുടേയും കുടുംബത്തിന്റേയും ഓണാശംസകൾ..!

    ReplyDelete
  2. ഇന്നത്തെ ഓണം.ഇങ്ങനെ.!!

    എന്നാലും മനസ്സിനുള്ളിൽ ഒരോണമുണ്ട്.ഓരോ മലയാളിക്കും.അതിന്റെ നന്മ മായാതിരിക്കട്ടെ.

    കവിത വളരെയിഷ്ടമായി.ആലാപനവും.


    സ്നേഹം നിറഞ്ഞ ഓണാശംസകൾ...



    ReplyDelete
  3. ഓണാശംസകള്‍

    ReplyDelete
  4. കൊച്ചുമുതലാളിക്കും കുടുംബത്തിനും
    സ്നേഹംനിറഞ്ഞ ഓണാശംസകള്‍

    ReplyDelete
  5. ഓണാശംസകൾ ,,വൈക്യോ?

    ReplyDelete
  6. --------------------വരികള്‍-------------------
    "വരൾ മണ്ണിൽ ഉതിർവീണ മഴനനസ്പർശത്തിൽ,
    ഒരു വിത്തുണർത്തുവാൻ എരികനൽ ചൂടേറ്റു തൊണ്ട പൊള്ളുമ്പോഴും ,
    ഒരു കുമ്പിൾ നീരെന്നും കരുതിവേച്ചോൾ,
    ഉള്ളിലേഴു കടലാഴം കനിവുതിപ്പോൾ
    ഉടലെരിച്ചുയിരിന്റെ ചൂടും കിനാവിന്റെ കസവാടയും
    ഹൃദത്താള തുടിപ്പുമീ മധുരവും നല്ല വാക്കെരിയും
    വിളക്കിന്റെയൊപ്പമായ് താരാട്ടുശീലും പുതപ്പിച്ചു നൽകിയോൾ

    ഇരുളും പുകക്കറയും അലിയുന്നടുക്കള ചുവരിലെ വായ്പ്പ കണക്കിന്റെ അക്കമായ്
    ജീരകപ്പാട്ടയിൽ കൂട്ടുന്ന നാണയത്തിരിലെ മെല്ലിച്ച നിമിഷ നാദങ്ങളായ്
    കരിയടുപ്പിൻ തിളകഞ്ഞിയായ് കായമായ്
    കാലത്തിനപ്പുറം വെന്തു നില്ക്കുന്നവൾ
    പട്ടിണി നരപ്പിച്ച നാളിന്റെ നെറുകയിൽ പുഞ്ചിരിപ്പൂവിതൾ തൂകീ .....
    വായ്പ്പ നെല്ലിൻ ദയ കഞ്ഞി പകർച്ചയിൽ
    ഉള്ളം കടഞ്ഞുപ്പു നേദിച്ചവൾ
    ഉണ്ണാതെഊട്ടി ഉറങ്ങിയോൾ നാളെയുടെ
    നല്ല കാലകിനാകഥ പറഞ്ഞോൾ
    അച്ഛൻ തിളചെയ്യും അസ്ത്രവാക്കിൽ
    മനം മൂകം കരഞ്ഞ രാപ്പാടിയിവൾ....
    തുടർനാടക ചെണ്ട കൊട്ടും ദിനങ്ങളാൽ
    കണ്ണീരു കല്ലിച്ച മിഴിയൊപ്പിവൾ
    പ്രവാസത്തിരക്കിന്റെ യാത്രാമൊഴിക്കോണിൽ
    പറയാതെ വെക്കുന്ന കടുമാങ്ങയിൽ നിന്നും
    കിനിയുന്നോരെണ്ണ പടർപ്പായ് നിൽപ്പവൾ
    എന്‍ കാലിടർച്ചയിൽ ഊരങ്ങളലിയിച്ചു
    ചാരെ വന്നെത്തുന്ന പ്രാർതനാഗീതിക
    ആദി അറിവിൻ പൊരുളെനിക്കായ്‌ നൽകിയോൾ
    ആദി രുചി നാവിലേക്കിറ്റിച്ചു നൽകിയോൾ
    എന്റെ ആകാശം വഴിത്താര വഴിയൊടുങ്ങുന്നിട -
    ത്തിരുളു കീറി തരുന്നൊറ്റനക്ഷത്രം ..

    ജീവിത ചുവരിലെ ചിത്രങ്ങളിൽ ചമയമില്ലാ-
    മുഖങ്ങളായി അവതരിച്ചോർ ,
    കാഴ്ച ഇല്ലാത്ത കാലമുരുളുമ്പോഴും
    നോവിന്റെ നേരേ കതിരുതിർപ്പൂ
    പുലരുവോളം വഴിക്കണ്ണിൻ ചെരാതുമായ്
    കാത്തിരുന്നെണ്ണ വറ്റിപോയുടഞ്ഞവൾ
    പെറ്റ നൂറുണ്ണികൾ നഷ്ടമായ് തീരും വിലാപത്തിലന്തി -
    വെട്ടം കെട്ട് നിൽപ്പവൾ
    തുണയെന്നു പൊളി ചൊല്ലി മണമാട്ടിയാരോ
    ചവിട്ടി ചതച്ചിട്ട നൊമ്പരപൂവിതൾ
    തെരുവോരമുണ്ണിയുടെ അരവയർ നിറയ്ക്കുവാൻ ,
    ഇടറി നീളും നേർത്ത വിറയാർന്ന യാചന ...
    മടുപ്പിൻ കനപ്പാർന്ന വൃദ്ധ സദനത്തിലെ
    മൗനം മുറിയ്ക്കുന്ന താപനിശ്വാസം
    ഒരു തേങ്ങൽ ഉള്ളില്‍ കുരുക്കിയിട്ടെന്നും
    ചിരിചില്ലു വെട്ടം വിതയ്ക്കുന്ന മൊഴിയിവൾ
    പിച്ചവെപ്പിൻ ഇടർപ്പാതയിൽ നീട്ടിയ
    വിരൽതുമ്പിലുണരുന്ന താങ്ങിന്റെ കരുതലും
    നെഞ്ചിടിപ്പിൻ ഇടത്താളം കൊരുത്തോരു
    താരാട്ടു തൊട്ടിലിൻ ആയവും പേറി
    ഒറ്റതിരി ചുണ്ടിലെരിയുന്ന നാളമായ് അമ്മ നിൽപ്പൂ
    അമ്മയിവൾ ഉണ്ണികൾ മറന്ന വഴിവളവിലെ
    പഴയ വീടിൻ കതുകു ചാരത്ത വാതിൽ...
    അമ്മയിവൾ ഉണ്ണികൾ മറന്ന വഴിവളവിലെ
    പഴയ വീടിൻ കതുകു ചാരത്ത വാതിൽ...!!"

    ReplyDelete
  7. https://api.soundcloud.com/tracks/110922781/download?client_id=b45b1aa10f1ac2941910a7f0d10f8e28

    ee oru poem koode ulpeduthaan sramikku suhruthe....

    ReplyDelete
  8. ഏവർക്കും കവിത ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം... സന്തോഷ് ബാബു ശിവന്റെ അമ്മ എന്ന കവിത ഉൾപ്പെടുത്തിയിട്ടുണ്ട്.. നന്ദി!

    ReplyDelete