Saturday 12 October 2013

അതിവേഗം ബഹുദൂരം



അതിവേഗം ബഹുദൂരം
കള്ളക്കളികൾ പാഞ്ഞു
അതിയാനൊന്നും അറിയത്തില്ലെ-
ന്നേതോ സാക്ഷി മൊഴിഞ്ഞു
പാവം സാരിതുമ്പിൽ കെട്ടി
കച്ചോടത്തിനു വെച്ചതറിഞ്ഞ
പാവം സൂര്യൻ ഞെട്ടി
രാത്രിയുദിച്ചിട്ടവരുടെ തനി
കോലം കാട്ടാനായ് വെമ്പി
വിരുന്നുകളൊക്കെ മാരാർക്കും
വിഴിപ്പുകളൊക്കെ ചെണ്ടയ്ക്കും
നോക്കിയ കൈയ്യിൽ വെച്ചി-
ട്ടവനതു നോക്കിയിരുന്നതു കുറ്റം
തങ്കച്ചികളുടെ കേസു തെളിഞ്ഞു
തങ്കച്ചന്മാർ വേർത്തു കുളിച്ചു
പാവാട ചരടിൻതുമ്പിന്മേൽ
ഇവിടൊരു ഭരണം തൂങ്ങി മരിച്ചു
വലം കൈ നൽകിയതൊന്നും
ഇടം കൈ അറിയരുതെന്നോ
ഇടതീ കഥകളറിഞ്ഞതു തൊട്ടീ
സമരമുഖങ്ങളുണർന്നു..
മുണ്ഡനമൊന്നും പരിഹാര-
ത്തിനു തീർപ്പുകളാവുന്നില്ല
മണ്ടിയൊളിയ്ക്കാൻ നേതാക്കൾ-
ക്കൊരു പാവം പയ്യൻ കൂട്ട്
ദിവ്യരഹസ്യം പറയാതിവിടൊരു
ധീരനൊളിയ്ക്കും നേരം
ചെങ്കൊടി കെട്ടിയ തണ്ടുകളേന്തി-
യുവാക്കളിറങ്ങും തേടും സത്യം തേടി
യുവാക്കളിറങ്ങും സത്യം..
തണ്ടലു നോക്കി ചെങ്കൊടിയോങ്ങി
പറയിയ്ക്കും  ചില സത്യം
അതിവേഗം ബഹുദൂരം
കള്ളക്കളികൾ പാഞ്ഞു
അതിയാനൊന്നും അറിയത്തില്ലെ-
ന്നേതോ നത്തു ചിലച്ചു..


അതിവേഗം (Click here to download)
കവിത: അതിവേഗം ബഹുദൂരം
രചന: ധനേഷ് പി രാജൻ
ആലാപനം: ധനേഷ് പി രാജൻ

10 comments:

  1. ഏവർക്കും ശുഭദിനാശംസകൾ!

    ReplyDelete
  2. ആനുകാലികം.. പ്രസക്തം..
    ശ്രവണ സുന്ദരം..! നന്ദി!

    ReplyDelete
  3. ഹഹഹ
    ഇതിനൊരു മറുപടിക്കവിത വരാതിരിയ്ക്കുമോ!

    ReplyDelete
    Replies
    1. സത്യത്തിൽ ഇതൊരു മറുപടിക്കവിതയാണ്. യു.ഡി.എഫ് ഗവണ്മെന്റിന്റെ അതിവേഗം ബഹുദൂരം എന്ന കവിതയുടെ.. ആ കവിത എഴുതി ആലപിച്ചിരിയ്ക്കുന്നത് സാം കടമ്മനിട്ടയാണ്.. :)

      Delete
  4. വിജേഷ്12 October 2013 at 19:46

    "ചെങ്കൊടി കെട്ടിയ തണ്ടുകളേന്തി-
    യുവാക്കളിറങ്ങും തേടും സത്യം തേടി
    യുവാക്കളിറങ്ങും സത്യം..
    തണ്ടലു നോക്കി ചെങ്കൊടിയോങ്ങി
    പറയിയ്ക്കും ചില സത്യം"
    ----------------------------------------------------
    ഇത് വരികളിൽ മാത്രമായി ഒതുങ്ങി..
    പാണ്ടൻ നായടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിയ്ക്കുന്നില്ല.. കവിതയ്ക്കും, കവിയ്ക്കും, പുലർക്കാല സാരഥികൾക്കും ആശംസകൾ!

    ReplyDelete
  5. ആനുകാലികപ്രസക്തിയുള്ള കവിത
    ആശംസകള്‍

    ReplyDelete
  6. രാഷ്ട്രീയ കവിത കുറിക്കുകൊണ്ടു..
    ഹി ഹി

    ReplyDelete
  7. കവിതയും ആലാപനവും നന്നായി.. കുറച്ചു കൂടെ നിഷ്പക്ഷം ആവമാരുന്നു.. ഇത് വളരെ ഇടതു പക്ഷ കവിത മാത്രമായിപോയി.

    ReplyDelete
  8. ഏവർക്കും കവിത ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം.. നന്ദി!

    ReplyDelete