Saturday 30 November 2013

രാഗവേദന



വേദന വേദന ലഹരിതരും സുഖ-
വേദനയാണനുരാഗം..
തമ്മിൽ തമ്മിൽ കലരാൻ
തമ്മിലുരുമ്മി പടരാൻ
മോഹം നെഞ്ചിൽ മുളയ്ക്കുമ്പോൾ
തേടും ചുണ്ടുതുടുക്കുമ്പോൾ
വേദന വേദന ലഹരിതരും സുഖ-
വേദനയാണനുരാഗം..

കനവിൻ കാലം കഴിയും
ദിനരാത്രങ്ങൾ കൊഴിയും
മണ്ണിൽ പാദമുറയ്ക്കാതങ്ങിനെ
വിണ്ണിൽ പാറി നടക്കുമ്പോൾ
വിധി വിപരീതം കണ്ടു നടുങ്ങി
പിടയുമ്പോൾ കരളുരുകുമ്പോൾ
വേദന വേദന ലഹരിതരും സുഖ-
വേദനയാണനുരാഗം..

ചില്ലയിലൊരുകിളി കരയും
നിറമിഴിനാളം പൊലിയും
തമ്മിൽ പുലരാൻ കഴിയാതുള്ളിൽ
മോഹം പെയ്തു പെരുക്കുമ്പോൾ
കടലലയിൽ ചേർന്നലിയാനായ്
ഒഴുകി കുന്നിൽ കടയുമ്പോൾ
വേദന വേദന ലഹരിതരും സുഖ-
വേദനയാണനുരാഗം..

 
വേദന (Click here to download)
കവിത: രാഗവേദന
രചന: അനിൽ പനച്ചൂരാൻ
ആലാപനം: അനിൽ പനച്ചൂരാൻ

13 comments:

  1. ഏവർക്കും ശുഭദിനാശംസകൾ!

    ReplyDelete
  2. വേദനിപ്പിക്കുന്നൊരു ലഹരിയാണനുരാഗം.
    തീര്‍ച്ച

    ReplyDelete
  3. Anuragaganam..
    Excellent one..

    ReplyDelete
  4. സുഖമുള്ള നൊമ്പരം.:)

    ReplyDelete
  5. വേദനയാണനുരാഗം...
    കേട്ടപ്പോഴും.

    ReplyDelete
  6. നല്ല ആലാപനം ...

    ReplyDelete
  7. വേദനയാണനുരാഗം..
    ഇഷ്ടായി വരികളും ആലാപനവും

    ReplyDelete
  8. ഇഷ്ടമായി വരികളും ആലാപനവും.

    ReplyDelete
  9. ഏവർക്കും കവിത ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം.. നന്ദി!

    ReplyDelete
  10. വിജേഷ്7 December 2013 at 19:56

    മനോഹരം..!

    ReplyDelete
  11. ആദ്യമായി കേൾക്കുന്നു. പനച്ചൂരാന്റെ ആലാപനശൈലി അതിമനോഹരം!

    ReplyDelete


  12. നല്ല കവിത.

    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. തേങ്ക്സ് സൗഗന്ധികം.. വിഷ് യു ദ സെയിം.. :)

      Delete