Saturday 28 December 2013

ഓണക്കാലം



ഓണപ്പൂക്കള്‍  പറിച്ചില്ലേ നീ
ഓണക്കോടിയുടുത്തില്ലേ
പൊന്നും  ചിങ്ങം  വന്നിട്ടും നീ
മിന്നും  മാലേം  കെട്ടീല്ലേ
മണിമിറ്റത്താ   മാവേലിക്കൊരു
മരതക  പീഠം  വച്ചില്ലേ 
കാലം  മുഴുവന്‍  പോയെല്ലാ
കാണാന്‍  കിട്ടാതായല്ലാ
നാമല്ലാതിവിടില്ലെല്ലാ
നാണിച്ചിങ്ങനെ  നിന്നാലാ

നീലക്കുയിലേ നീലക്കുയിലേ
നീയെന്തെന്നോട് മിണ്ടാത്തെ
തേന്മാവൊക്കെ പൂത്തിട്ടെന്തേ
തേൻ തളിൽ തിന്ന് മദിയ്ക്കാത്തേ
കാറും മഴയും പോയല്ലോ
കാടുകളൊക്കെ പൂത്തല്ലോ
മാടത്തെ കിളി പാടി നടക്കും
മാനം മിന്നി വെളുത്തല്ലോ
എന്നിട്ടും നീ എന്താണിങ്ങനെ
എന്നോടൊന്നും മിണ്ടാത്തെ..

 
നീലക്കുയിലെ (Click here to download)
കവിത: ഓണക്കാലം
രചന: ചങ്ങമ്പുഴ
ആലാപനം: മഞ്ജരി, സുദീപ് കുമാർ

6 comments:

  1. ഏവർക്കും പുതുവത്സരാശംസകൾ.. ശുഭദിനാശംസകൾ!

    ReplyDelete
  2. ചങ്ങമ്പുഴയുടെ കാവ്യപ്പുഴ

    പുതുവര്‍ഷാശംസകള്‍

    ReplyDelete
  3. ഹൃദ്യം!
    ആശംസകള്‍

    ReplyDelete
  4. പുതുവര്‍ഷാശംസകള്‍ അനില്‍..

    ReplyDelete
  5. മനോഹരം.. പുതുവർഷാശംസകൾ!

    ReplyDelete