Saturday 8 February 2014

ലയനം



എന്‍റെ വൃന്ദാവനം ഇന്നു
ഓര്‍മകളില്‍ നിന്നെ തിരയുകയാണ്;
അതിന്‍റെ ഒരു കോണിലിരുന്നു
ഞാന്‍ നിന്നെ മറക്കാന്‍ ശ്രമിക്കുകയും
ഹൃദയവും മനസ്സും രണ്ടാണെന്നൊ ?

രാത്രികളില്‍ നിലാവു വിഴുങ്ങിതീര്‍ക്കുന്ന കാര്‍മേഘങ്ങള്‍;
നനഞ്ഞ പ്രഭാതങ്ങള്‍;
വരണ്ട സായാഹ്നങ്ങള്‍
ഇവ മാത്രമാണു
ഇന്നെന്‍റെ ജീവന്‍ പകുത്തെടുക്കുന്നത്
എനിക്കും നിനക്കുമിടയില്‍
അനന്തമായ അകലം.

എങ്കിലും നനുത്ത വിരലുകള്‍ കൊണ്ടു
നീയെന്‍റെ ഉള്ളു തൊട്ടുണര്‍ത്തുമ്പോള്‍
നിന്‍റെ അദൃശ്യമായ സാമീപ്യം ഞാനറിയുന്നു.

പങ്കു വയ്ക്കുമ്പൊള്‍
ശരീരം ഭൂമിക്കും
മനസ്സു എനിക്കും ചെര്‍ത്തു വച്ച
നിന്‍റെ സൂര്യ നേത്രം
എന്‍റെ ആകാശം നിറഞ്ഞു കത്തുകയാണ്
മനസ്സു ഉരുകിയൊലിക്കുമ്പൊള്‍
നിന്‍റെ സ്നേഹത്തിന്‍റെ നിറവു
സിരകളില്‍ അലിഞ്ഞു ചേരുന്നു

ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുകയാണ്-
നിന്നെ മറക്കുകയെന്നാല്‍ മൃതിയാണെന്നു
ഞാന്‍, നീ മാത്രമാണെന്നു

 
എന്റെ വൃന്ദാവനം (Click here to download)
കവിത: ലയനം
രചന: നന്ദിത
ആലാപനം: റിയാസ്സ്  അഹമ്മദ്

11 comments:

  1. 2008ൽ വനിതാലോകം സംഘടിപ്പിച്ച കവിതാക്ഷരിയിൽ രണ്ടാസ്ഥാനത്തിനർഹമായ കവിത. കവിത തന്നു സഹായിച്ച വനിതാലോകം സംഘാടകർക്ക് നന്ദി.. ഏവർക്കും ശുഭദിനാശംസകൾ..!

    ReplyDelete
  2. വിജേഷ്8 February 2014 at 12:55

    തിരഞ്ഞ് നടന്നിരുന്ന ഒരു കവിത ഇവിടെ കണ്ടതിൽ സന്തോഷം..
    വിത്യസ്ഥമായ ഒരു അനുഭവം.. നന്ദി!

    ReplyDelete
  3. വായന: റിയാസ് അഹമ്മദ്.

    എഴുത്ത് നന്നായിരിക്കുന്നു

    ReplyDelete
  4. വായനക്ക് വേഗത കൂടി എങ്കിലും
    പിന്നെയും പിന്നെയും കേൾക്കാൻ
    ഇഷ്ടപ്പെടുന്ന കവിത ....ആശംസകൾ .

    ReplyDelete
  5. Nandithayude kavitha.. manoharam..!

    ReplyDelete
  6. "എനിക്കും നിനക്കുമിടയില്‍
    അനന്തമായ അകലം.
    എങ്കിലും നനുത്ത വിരലുകള്‍ കൊണ്ടു
    നീയെന്‍റെ ഉള്ളു തൊട്ടുണര്‍ത്തുമ്പോള്‍
    നിന്‍റെ അദൃശ്യമായ സാമീപ്യം ഞാനറിയുന്നു."

    ഒരുപാട് പേർ കടമെടുത്ത വരികൾ.. ഒട്ടുമിക്ക നഷ്ടപ്രണയ കവിതകളിലും ഈ ചായ് വ് കാണുവാൻ സാധിച്ചിട്ടുണ്ട്.. പ്രിയ നന്ദിതാ, പ്രണാമം!

    ReplyDelete
  7. കവിത നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  8. നല്ല കവിത.


    ശുഭാശംസകൾ....

    ReplyDelete
  9. ഏവർക്കും കവിത ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം.. നന്ദി!

    ReplyDelete