Saturday 1 March 2014

വന്ദേ നിളാ നദി



വന്ദേ നിളാ നദി
ജീവ പ്രവാഹമേ
മാമലനാടിന്റെ
മാതൃ സ്വരൂപമേ..
കര രണ്ടിലും മണ്ണ് -
കലയാക്കി മാറ്റിയ
കാതരയാം പ്രാണ
പുണ്യാഹമേ..
നിൻ മാറു മാന്തീട്ടു
പാതാള മാക്കുമ്പോൾ
നിൻ മുല ചുരക്കാതെ
പ്രാകീടല്ലേ..
തിരുമാന്ദാംകുന്നിലെ
കൊട്ടിയിറക്കുമ്പോൾ
മലതൊട്ടു നാട്ടിടു-
ടാഴി പുൽകാൻ
കാടുകൾ താണ്ടുന്ന
കാവുകൾ താണ്ടുന്ന
പന്തിരുകുലം കാക്കും
പുഴയമ്മേ...
അമ്മേ.... അമ്മേ...

 
വന്ദേ നിളാ നദി (Click here to download)
കവിത: വന്ദേ നിളാ നദി
രചന: ഞെരളത്ത് ഹരിഗോവിന്ദൻ
ആലാപനം:  ഞെരളത്ത് ഹരിഗോവിന്ദൻ

7 comments:

  1. കവിതയും ആലാപനവും ഇഷ്ടപ്പെട്ടു.
    ആശംസകള്‍

    ReplyDelete
  2. വന്ദേ നിളാനദീ

    ReplyDelete
  3. കവിതയും ആലാപനവും നന്നായിട്ടുണ്ട്.

    ReplyDelete
  4. കാടുകൾ താണ്ടുന്ന
    കാവുകൾ താണ്ടുന്ന
    പന്തിരുകുലം കാക്കും
    പുഴയമ്മേ...

    ReplyDelete
  5. അമ്മേ..നിളാ ദേവീ...

    നല്ല കവിത.ആലാപനവും.

    ശുഭാശംസകൾ....

    ReplyDelete
  6. നല്ല കവിതയ്ക്കും ആലാപനത്തിനും ആശംസകള്‍‌..

    ReplyDelete
  7. ഏവർക്കും കവിത ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം... നന്ദി!

    ReplyDelete